Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding

വി​വാ​ഹ​ത്ത​ലേ​ന്ന് പ്ര​തി​ശ്രു​ത വ​ധു​വും കു​ടും​ബ​വും ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ വി​വാ​ഹ​ത്തി​ന് തൊ​ട്ടു​ത​ലേ​ന്ന് പ്ര​തി​ശ്രു​ത വ​ധു​വി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശി​വ​ണ്ണ (50), ഭാ​ര്യ നാ​ഗ​ര​ത്ന (45), മ​ക​ള്‍ ര​ക്ഷി​ത (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ക്ഷി​ത​യു​ടെ വി​വാ​ഹം തൊ​ട്ട​ടു​ത്ത ദി​വ​സം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം. ഇ​തേ ഗ്രാ​മ​ത്തി​ൽ ത​ന്നെ​യു​ള്ള ഉ​ല്ലാ​സ് ഗൗ​ഡ എ​ന്ന യു​വാ​വ് ര​ക്ഷി​ത​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ക്ഷി​ത​യു​ടെ വി​വാ​ഹം മ​റ്റൊ​രു യു​വാ​വു​മാ​യി നി​ശ്ച​യി​ച്ച​തോ​ടെ, ഈ ​വി​വാ​ഹം ന​ട​ക്കാ​തി​രി​ക്കാ​ൻ ഉ​ല്ലാ​സ് ഗൗ​ഡ ശ്ര​മം തു​ട​ങ്ങി. ര​ക്ഷി​ത​യെ​ക്കു​റി​ച്ച് മോ​ശം പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും പ്ര​തി​ശ്രു​ത വ​ര​ന് ചി​ല ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും പോ​ലീ​സ് ഒ​രു കു​റി​പ്പ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ഉ​ല്ലാ​സ് ഗൗ​ഡ​യാ​ണെ​ന്ന് ഇ​തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ക​ത്തി​ലെ പൂ​ർ​ണ​മാ​യ വി​വ​രം പോ​ലീ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ടെ​ടു​ത്ത കു​റി​പ്പ്, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ, ഫോ​ൺ രേ​ഖ​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

National

വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി; വ​ര​ൻ പി​ടി​യി​ൽ

മും​ബൈ: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് വി​വാ​ഹ​ത്ത​ലേ​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ച​ന്ദ് (30) എ​ന്ന യു​വാ​വി​നെ​യാ​ണ് സു​ഹൃ​ത്ത് ആ​തി​ഖ് തം​ബോ​ളി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​തി​ഖ് കൊ​ല്ല​പ്പെ​ട്ട ച​ന്ദി​ന്‍റെ പ​ക്കി​ൽ നി​ന്നും ഒ​ന്ന​ര ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. പ​ണം തി​രി​കെ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ വേ​ദി​യി​ൽ വ​ന്ന് പ​ണം ആ​വ‍​ശ്യ​പ്പെ​ടു​മെ​ന്നും ച​ന്ദ് ആ​തി​ഖി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വി​വാ​ഹം ത​ട​സ​പ്പെ​ടു​മെ​ന്ന് ഭ​യ​ന്നാ​ണ് ഇ​യാ​ൾ ച​ന്ദി​നെ ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​തി​ഖി​ന്‍റെ വി​വാ​ഹ ദി​വ​സം ഖോ​ക​ർ​മോ​യി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് വ​ച്ച് ച​ന്ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ആ​തി​ഖി​നെ​തി​രെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

 

Kerala

ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി മാ​ട്ടു​മ​ല​യി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം. അ​ർ​ച്ച​ന ഭ​ർ​തൃ​വീ​ട്ടി​ൽ ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നെ​ന്നും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

മാ​ട്ടു​മ​ല മാ​ക്കോ​ത്ത് വീ​ട്ടി​ൽ ഷാ​രോ​ണി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന (20)യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ന​യ്ക്ക​ല​ക്ക​ട​വ് വെ​ളി​യ​ത്തു​പ​റ​ന്പി​ൽ ഹ​രി​ദാ​സി​ന്‍റെ​യും ജി​ഷ​യു​ടെ​യും മ​ക​ളാ​ണ് അ​ർ​ച്ച​ന. ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ഷാ​രോ​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഏ​ഴു മാ​സം മു​ൻ​പാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ​യും അ​ർ​ച്ച​ന​യു​ടെ​യും പ്ര​ണ​യ​വി​വാ​ഹം. അ​ന്നു​മു​ത​ൽ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കാ​റി​ല്ലാ​യി​രു​ന്നെ​ന്ന് അ​ച്ഛ​ൻ ഹ​രി​ദാ​സ് പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ൽ എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ക​ൾ ന​ല്ല​നി​ല​യി​ൽ ജീ​വി​ച്ചു​കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ഷാ​രോ​ണ്‍ സം​ശ​യ​ത്തോ​ടെ​യാ​ണ് മ​ക​ളെ ക​ണ്ടി​രു​ന്ന​തെ​ന്നും ഫോ​ണ്‍ വി​ളി​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

മ​ക​ളെ ഒ​രി​ക്ക​ൽ അ​ള​ഗ​പ്പ​ന​ഗ​ർ പോ​ളി​ടെ​ക്നി​ക്കി​നു മു​ന്പി​ൽ​വ​ച്ച് അ​ടി​ച്ചു. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ർ​ച്ച​ന​യെ കൊ​ല്ലു​മെ​ന്നും ആ​രും ചോ​ദി​ക്കാ​ൻ വ​ര​ണ്ടെ​ന്നു​മാ​യി​രു​ന്നു ഷാ​രോ​ണി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും അ​ർ​ച്ച​ന​യു​ടെ സ​ഹോ​ദ​രി അ​നു പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ മ​ര​ണ​ത്തി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഷാ​രോ​ണി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ പ​ങ്ക് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മ​രി​ച്ച അ​ർ​ച്ച​ന​യു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തൃ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കേ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​മെ​ന്ന് അ​ർ​ച്ച​ന​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി വി.​കെ.​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

National

അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​തം; സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വ​ച്ചു

മും​ബൈ: അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന​യു​ടെ വി​വാ​ഹം മാ​റ്റി​വെ​ച്ചു. സ്മൃ​തി​യു​ടെ​യും സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ പ​ലാ​ശ് മുഛ​ലി​ന്‍റെ​യും വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

സം​ഗ്ലി​യി​ലെ ഫാം ​ഹൗ​സി​ലാ​ണ് ര​ണ്ടു ദി​വ​സ​മാ​യി വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ഹ​ൽ​ദി, സം​ഗീ​ത് ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ സ്മൃ​തി​യു​ടെ അ​ച്ഛ​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ച്ഛ​ന്‍ സു​ഖ​മാ​യ​തി​നു​ശേ​ഷ​മെ വി​വാ​ഹം ന​ട​ത്തൂ​വെ​ന്നും സ്മൃ​തി മ​ന്ദാ​ന പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ്മൃ​തി മ​ന്ദാ​ന​യെ പ്ര​പ്പോ​സ് ചെ​യ്യു​ന്ന വീ​ഡി​യോ പ​ലാ​ശ് മുഛ​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ഇ​ന്ത്യ​ന്‍ ടീം ​വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പു​യ​ര്‍​ത്തി​യ മും​ബൈ ഡി​വൈ പാ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍വെ​ച്ചാ​ണ് പ​ലാ​ഷ് സ്മൃ​തി​യെ പ്ര​പ്പോ​സ് ചെ​യ്ത​ത്.

Kerala

കല്യാണദിനം വധുവിന് വാഹനാപകടം; താലി ചാർത്തൽ ആശുപത്രിക്കിടക്കയിൽ

മരട്: കല്യാണദിനത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പ്രതിശ്രുത വധുവിനെ നിശ്ചയിച്ച സമയത്തുതന്നെ ആശുപത്രി മുറിയിൽ താലി ചാർത്തി വരൻ. ആലപ്പുഴ തുമ്പോളി മുതലശേരി വീട്ടിൽ ജഗദീശിന്‍റെ മകൾ ആവണി (25)യുടെ വിവാഹമായിരുന്നു ഇന്ന്.

ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു തുമ്പോളി സ്വദേശിയായ ഷാരോൺ (32) താലി ചാർത്തേണ്ടിയിരുന്നത്.

വിവാഹത്തിന് അണിഞ്ഞൊരുങ്ങാനായി വെള്ളിയാഴ്ച പുലർച്ചെ ബ്യൂട്ടിപാർലറിലേക്കു പോകും വഴി ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ ആവണിയെ നെട്ടൂരിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് നിശ്ചയിച്ച സമയത്തുതന്നെ താലി ചാർത്താനായി ഷാരോണും ബന്ധുക്കളും ആശുപത്രിയിലേക്കെത്തിയത്.

 

Latest News

Corehub Up